ഇത് കാര്യങ്ങൾ പഠിക്കാനുള്ള പ്ലാറ്റ്‌ഫോം; പാലായിലെ ഫലം തോൽവിയായി കാണുന്നില്ലെന്ന് നിഷ ജോസ്

പാലാ ഉപതെരഞ്ഞെടുപ്പിൽ നേരിട്ട തോൽവി അംഗീകരിക്കുന്നെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി

പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് ഫലത്തെ യുഡിഎഫിന്റെ തോൽവിയായി കാണുന്നില്ലെന്ന് എംപി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. കാര്യങ്ങൾ പഠിക്കാനുള്ള പ്ലാറ്റ്ഫോം ആയാണ് ഈ തെരഞ്ഞെടുപ്പു പരാജയത്തെ കാണുന്നതെന്നും നിഷ മാധ്യമങ്ങളോടു പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പിൽ നേരിട്ട തോൽവി അംഗീകരിക്കുന്നെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. പരാജയകാരണം വസ്തുതപരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ടില ചിഹ്നം സ്ഥാനാർത്ഥിക്ക് ലഭിക്കാത്തതും വോട്ടർമാർക്ക് പട്ടികയിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയെ കണ്ടെത്താൻ പ്രയാസമുണ്ടാക്കിയതും തോൽവിക്ക് കാരണമായിട്ടുണ്ടെന്ന് ജോസ് കെ മാണി പ്രതികരിച്ചിരുന്നു.

യുഡിഎഫിന് 10000 ത്തിലേറെ വോട്ട് കുറഞ്ഞത് അംഗീകരിക്കുന്നു. എന്നാൽ ബിജെപിയുടെ വോട്ട് കുറഞ്ഞത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി വോട്ട് വിറ്റുവെന്നും ജോസ് കെ മാണി ആരോപിച്ചിരുന്നു.

Exit mobile version