തോല്‍വിയ്ക്ക് കാരണം രണ്ടില ചിഹ്നം ലഭിക്കാത്തത്: പിഴവ് തിരുത്തി, ഒറ്റക്കെട്ടായി മുന്നോട്ടു പോകും; ജോസ് കെ മാണി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. രണ്ടില ചിഹ്നം ലഭിക്കാത്തതും പരാജയത്തിന് കാരണമായി. ചിഹ്നം ലഭിച്ചിരുന്നെങ്കില്‍ കുറേക്കൂടി വോട്ടുകള്‍ ലഭിക്കുമായിരുന്നെന്നും ജോസ് കെ മാണി പറഞ്ഞു.

ജനങ്ങളുടെ തീരുമാനം മാനിക്കുന്നുന്നതായും കൂടുതല്‍ കരുത്താര്‍ജിച്ച് ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. ജനവിശ്വാസം വീണ്ടെടുക്കുമെന്നും പരാജയകാരണം വിശദമായി പരിശോധിച്ച് പിഴവുണ്ടെങ്കില്‍ തിരുത്തുമെന്നും ജോസ് കെ മാണി പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് 2019-ലോക്‌സഭ, 2016-നിയമസഭ തെരഞ്ഞെടുപ്പുകളിലേതുമായി തട്ടിച്ച് നോക്കുമ്പോള്‍ ബിജെപിയുടെ പതിനായിരത്തോളം വോട്ടുകളില്‍ വന്ന കുറവാണ്. വോട്ട് മറിയ്ക്കല്‍ പോലെയുള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ടാവാമെന്നും ജോസ് കെ മാണി ആരോപിച്ചു.

Exit mobile version