കേരളം ചരിത്രം തിരുത്തിയെഴുതി; പാലയിലെ തോൽവി അംഗീകരിക്കുന്നുവെന്ന് ജോസ്.കെ.മാണി

കോട്ടയം: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ പാലയിലെ തോൽവി അംഗീകരിക്കുന്നുവെന്ന് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ്.കെ.മാണി. യു.ഡി.എഫ് മാണി.സി കാപ്പൻറെ വിജയം വോട്ട് കച്ചവടത്തിലൂടെയാണെന്ന് ജോസ്.കെ.മാണി പറഞ്ഞു.

ഇടത് സർക്കാറിന് തുടർ ഭരണം ലഭിച്ചതിലും അതിൽ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് ജോസ്.കെ മാണി പറഞ്ഞു. കേരളം ചരിത്രം തിരുത്തിയെഴുതുവാൻ ഈ തെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയം അംഗീകരിക്കുന്നു. പക്ഷേ ഈ ജയത്തിന് പിന്നിൽ വോട്ട് കച്ചവടവമുണ്ട്. ബി.ജെ.പിയുമായി കാപ്പൻ വോട്ട് കച്ചവടം നടത്തിയെന്ന് ജോസ്.കെ.മാണി ആരോപിച്ചു

Exit mobile version