പാലക്കാട്: പാലക്കാട്ടെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും അവര്‍ തന്ന സ്‌നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യര്‍. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണ് എന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
ഈ പരാജയത്തിന്റെ ഉത്തരവാദിത്വം കെ സുരേന്ദ്രനാണെന്നും സന്ദീപ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. കെ സുരേന്ദ്രന്‍ രാജി വെക്കാതെ, സുരേന്ദ്രന്‍ പുറത്തുപോകാതെ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തില്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെയും കടന്നാക്രമിച്ചായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.
അതേസമയം, പാലക്കാട് വീണ്ടും ലീഡുയര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍. 1400-ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വോട്ടെണ്ണലിന്റെ മൂന്നാം ഘട്ടം പിന്നിടുന്നത്.