കനത്ത മഴ; കണ്ണൂര്‍ ജില്ലയിലും ഇന്ന് റെഡ് അലേര്‍ട്ട്

രാത്രി മുതല്‍ ശക്തമായ മഴ പെയ്യുന്നത് കൂടി കണക്കിലെടുത്താണ് റെഡ് അലേര്‍ട്ട് നല്‍കിയത്

തിരുവനന്തപുരം: മഴ കനത്തതോടെ കണ്ണൂര്‍ ജില്ലയിലും ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തില്‍ മഴ കനത്തതോടെ നേരത്തെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ് നല്കിയിരുന്നത്.

രാത്രി മുതല്‍ ശക്തമായ മഴ പെയ്യുന്നത് കൂടി കണക്കിലെടുത്താണ് റെഡ് അലേര്‍ട്ട് നല്‍കിയത്. വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version