ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിച്ചു കൊണ്ടാവട്ടെ ബക്രീദ് ആഘോഷം; മലയാളികൾക്ക് മുഖ്യമന്ത്രിയുടെ ബലിപെരുന്നാൾ ആശംസ

ദുരിതാശ്വാസ ക്യാംപുകളിൽ ഉൾപ്പടെ ലളിതമായ രീതിയിൽ പെരുന്നാൾ ആഘോഷങ്ങൾ നടത്തുകയാണ്.

തിരുവനന്തപുരം: ലോകത്തെങ്ങുമുള്ള വിശ്വാസികൾ ബക്രീദ് ആഘോഷിക്കുന്ന വേളയിൽ കേരളത്തിന് ഇത് കണ്ണീരിൽ കുതിർന്ന ആഘോഷനാളുകളാണ്. മഴക്കെടുതിക്കിടെയാണ് പെരുന്നാൾ എത്തിയതെങ്കിലും ദുരിതാശ്വാസ ക്യാംപുകളിൽ ഉൾപ്പടെ ലളിതമായ രീതിയിൽ പെരുന്നാൾ ആഘോഷങ്ങൾ നടത്തുകയാണ്. ഇതിനിടെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ബക്രീദ് ആശംസ നേർന്നു. മഴക്കെടുതിയിൽ കേരളം ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ത്യാഗത്തിൻറെയും സമർപ്പണത്തിൻറെയും സന്ദേശമാണ് ‘ഈദുൽ അസ്ഹ’ നൽകുന്നത്. ഈ മൂല്യങ്ങൾ ജീവിത്തിൽ പകർത്താൻ ബക്രീദ് ആഘോഷം എല്ലാവർക്കും പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ലോകത്തെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ബക്രീദ് ആശംസ നേർന്നു. ത്യാഗത്തിൻറെയും സമർപ്പണത്തിൻറെയും സന്ദേശമാണ് ‘ഈദുൽ അസ്ഹ’ നൽകുന്നത്. ഈ മൂല്യങ്ങൾ ജീവിത്തിൽ പകർത്താൻ ബക്രീദ് ആഘോഷം എല്ലാവർക്കും പ്രചോദനമാകട്ടെ. പേമാരി സൃഷ്ടിച്ച കെടുതികൾക്കിടയിലാണ് ഇത്തവണ നാം ബക്രീദ് ആഘോഷിക്കുന്നത്. ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ബക്രീദ് ആഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version