കനത്ത മഴ: വയനാട് ചുരത്തില്‍ ഗതാഗതം നിരോധിച്ചു

കോഴിക്കോട്: കനത്ത മഴ തുടരുന്നതിനാല്‍ വയനാട് ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കോഴിക്കോട് നിന്നും കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം കഴിഞ്ഞദിവസം തന്നെ തടസ്സപ്പെട്ടിരുന്നുവെങ്കില്‍ വ്യാഴാഴ്ച താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

താമരശ്ശേരി ചുരം വഴി രാത്രി 12 മുതല്‍ രാവിലെ ആറു വരെ വാഹന ഗതാഗതം അനുവദിക്കില്ല. വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെ വലിയ വലിയ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ചുരം വഴി ഗതാഗതം നിയന്ത്രിച്ചതോടെ വയനാട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version