വയനാട്ടില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍

മേല്‍മുറി ഭാഗത്ത് നിന്ന് നിരവഘി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചുട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു

മാനന്തവാടി: വയനാട്ടില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. കനത്ത മഴയെ തുടര്‍ന്ന് കുറിച്യാര്‍ മലയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. തിങ്കളാഴ്ച രാത്രി 12.30 ഓടെയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. മേല്‍മുറി ഭാഗത്ത് നിന്ന് നിരവഘി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചുട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഷോഷയാറില്‍ അങ്കണവാടി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവതി പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം ഏലൂരില്‍ ശക്തമായ ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. മരങ്ങള്‍ കടപുഴകി വീണ് കാറുകളും വീടുകളും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുത വിതരണം പൂര്‍ണ്ണമായും തകരാറിലായി. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Exit mobile version