എസ്ബിഐയില്‍ വന്‍ കവര്‍ച്ച: ലോക്കറിലെ 61 ലക്ഷത്തിന്റെ സ്വര്‍ണവും 20 ലക്ഷം രൂപയും കവര്‍ന്നു; കാഷ്യര്‍ അറസ്റ്റില്‍

ആന്ധ്ര: എസ്ബിഐയില്‍ നിന്നും 20 ലക്ഷത്തിലധികം രൂപയും സ്വര്‍ണവും കവര്‍ന്ന കാഷ്യര്‍ അറസ്റ്റില്‍. ആന്ധ്രയിലെ പരിതല എസ്ബിഐ ബ്രാഞ്ചിലെ കാഷ്യര്‍ ജി ശ്രീനിവാസ റാവുവാണ് പോലീസ് പിടിയിലായത്.

20.75 ലക്ഷം രൂപയും 61 ലക്ഷം രൂപ മൂല്യമുള്ള 2200 ഗ്രാം സ്വര്‍ണവുമാണ് ഇയാള്‍ ബാങ്കില്‍ നിന്ന് കവര്‍ന്നത്. ലോക്കര്‍ മാനേജരുടെ കൈവശമുള്ള താക്കോല്‍ ഉപയോഗിച്ചാണ് ഇയാള്‍ കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ബാങ്കിലെ മുന്‍ ബ്രാഞ്ച് മാനേജര്‍ യോഗിതയുമായി ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു. ബാങ്ക് ലോക്കറിന്റെ താക്കോലുകള്‍ കൈവശം വെയ്ക്കാന്‍ ഇവര്‍ റാവുവിനെ അനുവദിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ലോക്കറിലെ 19 ലക്ഷം രൂപയും മൂന്ന് ബാഗ് സ്വര്‍ണവും മോഷ്ടിച്ചത്.

കൂടാതെ, ഇതില്‍ കുറച്ച് സ്വര്‍ണം പണയം വെച്ച് ബാങ്കില്‍ നിന്ന് തന്നെ വ്യാജ പേരില്‍ വായ്പയും എടുത്തു. പുതിയ മാനേജര്‍ ജോലിയില്‍ പ്രവേശിച്ച ശേഷം നടത്തിയ പരിശോധനയിലാണ് റാവു കുടുങ്ങിയത്.

നിയമപ്രകാരം ബാങ്ക് മാനേജര്‍ക്ക് മാത്രമേ ലോക്കറുകളുടെ താക്കോലുകള്‍ സൂക്ഷിക്കാന്‍ അധികാരമുള്ളൂ.

Exit mobile version