ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; 60 മണിക്കൂറിനിടെ അഞ്ച് ജവാന്മാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു

ഏറ്റുമുട്ടലില്‍ എല്ലാ ഭീകരരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. കാശ്മീരിലെ കുപ്‍വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ 60 മണിക്കൂറിനിടെ അഞ്ച് ജവാന്മാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു.
വെള്ളിയാഴ്ചയാണ് കുപ്‍വാരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ഒരു പ്രദേശവാസിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ എല്ലാ ഭീകരരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. എന്നാല്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ ഭീകരര്‍ പ്രദേശത്തെ വീടുകളില്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് സൈന്യം പരിശോധന നടത്തിവരിയാണ്.

വെള്ളിയാഴ്ച രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മൂന്ന് വീടുകളിലായി ഒളിച്ചിരുന്ന ഭീകരരാണ് സൈന്യത്തിനു നേരെ ആക്രമണം നടത്തിയത്. ഭീകര വിരുദ്ധ നീക്കത്തിലൂടെയാണ് സൈന്യം ഇവരെ കീഴ്പ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ നിരവധി വീടുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.

Exit mobile version