ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം : ജമ്മുകശ്മീരില്‍ വ്യാപകപരിശോധന

NIA | Bignewslive

ന്യൂഡല്‍ഹി : ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം നടത്തുന്നുവെന്ന വിവരവുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരിലെ പതിനാല് ജില്ലകളില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വ്യാപക പരിശോധന.

നിരോധിത ഭീകരസംഘടനയായ ജമാഅത്ത് ഇസ്ലാമിയുടെ നേതാക്കളുടെ സങ്കേതങ്ങളിലും പരിശോധന നടത്തുന്നുണ്ട്. പോലീസിന്റെയും സിആര്‍പിഎഫിന്റെയും സഹായത്തോടെയാണ് പരിശോധന. ദോഡ, കിഷ്ത്വാര്‍,രംബന്‍,അനന്തനാഗ്, ബഡ്ഗാം, രജൗരി, സോഫിയാന്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. ജമാഅത്ത് ഇസ്ലാമി പ്രവര്‍ത്തകന്‍ ഗുല്‍ മുഹമ്മദ് വാറിന്റെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തിയതായാണ് വിവരം.

2019ല്‍ നിരോധിച്ച സംഘടനയുടെ സ്വാധീനം വര്‍ധിച്ചുവരുന്നതായി കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ അവലോകന യോഗത്തില്‍ വിലയിരുത്തിയിരുന്നു. നടപടികളെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നിര്‍ദേശവും നല്‍കി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് പത്ത് പേരെയാണ് ജൂലൈയില്‍ അറസ്റ്റ് ചെയ്തത്.ഭീകരവാദസംഘടനകളുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ജമ്മുകശ്മീരില്‍ പതിനൊന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു.

Exit mobile version