പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി : ഒഴിവായത് സ്വാതന്ത്യദിനം ലക്ഷ്യമിട്ടിരുന്ന ആക്രമണം

Jammu&Kashmir | Bignewslive

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്ന് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. എകെ 47 തോക്കുകളും ചൈനീസ് പിസ്റ്റളും തിരകളും ഉള്‍പ്പടെ വന്‍ ആയുധശേഖരവും താവളത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനാഘോഷം ലക്ഷ്യമിട്ട് നടത്താനിരുന്ന വലിയ ആക്രമണമാണ് ഒളിത്താവളം കണ്ടെത്തിയതിലൂടെ ഒഴിവായതെന്ന് ബിഎസ്എഫ് അറിയിച്ചു. പൂഞ്ചിലെ സംഗഡ് ഗ്രാമത്തിലെ വനമേഖലയില്‍ ആര്‍ആര്‍, എസ്ഒജി പൂഞ്ച് എന്നിവയുമായി സഹകരിച്ച് ബിഎസ്എഫിന്റെ സംയുക്ത പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

അതേസമയം രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ കിഷ്ത്വാറില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനത്തില്‍ ജമ്മു-ഇ-ഇസ്ലാമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി ഞായറാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണം നടത്തുന്നതുമായി ബന്ധപ്പെട്ട വിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.

Exit mobile version