ജനവിധി അംഗീകരിക്കുന്നു! നരേന്ദ്ര മോഡി തന്നെ പ്രധാനമന്ത്രി ആകണമെന്ന് ജനങ്ങള്‍ തീരുമാനിച്ചിരുന്നു;അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

‘ജനങ്ങളാണ് ഭരണാധികാരി എന്ന് എന്റെ പ്രചാരണങ്ങളിലെല്ലാം പറഞ്ഞിരുന്നു.. അവര്‍ തന്നെയാണ് മോഡിയെ തെരഞ്ഞെടുത്തത്. ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു’.. രാഹുല്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

‘എവിടെയാണ് തെറ്റ് പറ്റിയതെന്ന് ചര്‍ച്ച ചെയ്യാനുള്ള ദിവസമല്ല ഇന്ന്. നരേന്ദ്ര മോഡി തന്നെ പ്രധാനമന്ത്രി ആകണമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ വ്യക്തമായി തീരുമാനിച്ചിരുന്നു. ഒരു ഭാരതീയന്‍ എന്ന നിലയില്‍ ഞാന്‍ ആ തീരുമാനത്തെ ബഹുമാനിക്കുന്നു’. രാഹുല്‍ വ്യക്തമാക്കി.

ദേശീയ തലത്തില്‍ വന്‍ മുന്നേറ്റമാണ് ബിജെപി നടത്തിയിരിക്കുന്നത്. ഇതുവരെയുള്ള ഫലം അനുസരിച്ച് 355 സീറ്റുകളില്‍ ബിജെപി മുന്നേറ്റം തുടരുമ്പോള്‍ 90 സീറ്റുകളിലായി യുപിഎ ഒതുങ്ങിയിരിക്കുകയാണ്.

Exit mobile version