പ്രസവിച്ചയുടനെ കുഞ്ഞിനെ ഉപേക്ഷിച്ച് പെറ്റമ്മ കടന്നു കളഞ്ഞു; മാസം തികയാത്ത ആ പിഞ്ചു കുഞ്ഞിന് കാവലായത് ഓട്ടോ ഡ്രൈവര്‍!

ഇതൊക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ നല്ല മനസുള്ള മനുഷ്യരുണ്ടോ എന്ന് തന്നെ ചിന്തിച്ചു പോകും. എന്നാല്‍ നല്ല മനുഷ്യരും ഉണ്ടെന്നുള്ള ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്.

ഓരോ ദിവസവും നാം കേള്‍ക്കുന്ന വാര്‍ത്തകള്‍ നമ്മുടെ മനസ്സിനെ വളരെയധികം വേദനിപ്പിക്കുന്നതാണ്. സ്വന്തം മാതാപിതാക്കള്‍ മക്കളെ കൊന്നുകളയുന്നതും വഴിയരികില്‍ ഉപേക്ഷിക്കുന്നതുമായ ഒട്ടനവധി വാര്‍ത്തകളാണ് ഇന്ന് കേട്ടുകേള്‍വിയാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ നല്ല മനസുള്ള മനുഷ്യരുണ്ടോ എന്ന് തന്നെ ചിന്തിച്ചു പോകും. എന്നാല്‍ നല്ല മനുഷ്യരും ഉണ്ടെന്നുള്ള ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്.

ഉച്ചയ്ക്ക് രണ്ടരമണിയോടെ ഊണുകഴിക്കാന്‍ വേണ്ടി വൈറ്റ്ഫീല്‍ഡിലുള്ള തന്റെ വീട്ടിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു ബാബു മുദ്രപ്പ എന്ന ഓട്ടോഡ്രൈവര്‍.
വീട്ടിലേക്കുള്ള വഴിയില്‍ ഒരു ഇടുങ്ങിയ വഴിയിലൂടെ കടന്നു പോവുമ്പോഴാണ് വഴിയരികില്‍ നിന്നും ഒരു ശബ്ദം ബാബു കേള്‍ക്കുന്നത്. അയാള്‍ വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതാണ്. വഴിയരികില്‍ വേദന സഹിക്കാനാകാതെ നിലത്തിരുന്നുപോയ ഒരു നിറഗര്‍ഭിണിയെയാണ്. അതൊരു നാടോടി സ്ത്രീയായിരുന്നു. അവരെ സഹായിക്കാതിരിക്കാന്‍ അയാള്‍ക്ക് മനസ്സുവന്നില്ല.

നാടോടി സ്ത്രീയില്‍ നിന്നും തനിക്ക് മീറ്റര്‍ ചാര്‍ജ്ജും ഹാഫ് റിട്ടേണും ഒന്നും കിട്ടില്ല എന്ന് ബാബുവിന് നന്നായി അറിയാമായിരുന്നു. എന്നിട്ടും അയാള്‍ അവരെ ആദ്യം തൊട്ടടുത്തുള്ള വൈദേഹി നഴ്സിങ്ങ് ഹോമിലേക്ക് എത്തിച്ചു. ഗര്‍ഭകാലത്ത് വേണ്ട പരിചരണങ്ങളൊന്നും കിട്ടാതിരുന്നതുകൊണ്ടാവാം, ആ സ്ത്രീയുടെ നില അല്പം ഗുരുതരമായിരുന്നു.

വൈദേഹി നഴ്സിങ്ങ് ഹോമുകാര്‍ അവരെ നേരെ സിവി രാമന്‍ ഹോസ്പിറ്റലിലേക്ക് റെഫര്‍ ചെയ്തു. ബാബു അവരെ അവിടെ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു നേരെ
സിവി രാമന്‍ ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ അവര്‍ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായി.

എന്നാല്‍ അപ്പോഴാണ് അടുത്ത പ്രതിസന്ധി. ആശുപത്രിയിലെ നിയമങ്ങള്‍ പ്രകാരം ഏതെങ്കിലും ഒരു ബന്ധു ഫോം പൂരിപ്പിച്ചാല്‍ മാത്രമേ പ്രസവക്കേസുകള്‍ അവര്‍ പരിഗണിക്കൂ. എന്നാല്‍ അവരുടെ പ്രസവവേദനയാണെങ്കില്‍ അനുനിമിഷം കൂടി കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ മറ്റൊരു വഴിയും ഇല്ലാത്തതിനാല്‍ തല്‍ക്കാലത്തേക്ക് ആ യുവതിയുടെ ബന്ധുവേഷം കെട്ടാന്‍ ബാബു തീരുമാനിച്ചു. അയാള്‍ തന്നെ ആശുപത്രിയിലെ അഡ്മിഷന്‍ ഫോം പൂരിപ്പിച്ചുനല്‍കി.

അന്നന്നത്തെ ഓട്ടം കൊണ്ട് വയറുനിറച്ചിരുന്ന ഒരു സാധാരണ ഓട്ടോ ഡ്രൈവര്‍ മാത്രമായിരുന്നു ബാബു. ഉച്ചവരെയുള്ള ഓട്ടം കൊണ്ട് അയാള്‍ക്ക് വീട്ടിലെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പണം കിട്ടുമായിരുന്നില്ല. പക്ഷേ, ആ യുവതിയെ അവിടത്തെ പേറ്റുമുറിയില്‍ അങ്ങനെ ഉപേക്ഷിച്ചിട്ടു പോവാന്‍ അയാള്‍ക്ക് മനസ്സുവന്നില്ല. ആ സ്ത്രീ ഒരു ചോരക്കുഞ്ഞിനെ പ്രസവിയ്ക്കും വരെ അയാള്‍ ലേബര്‍ റൂമിനു പുറത്ത് കാത്തു നിന്നു.

പെറ്റുവീണപ്പോഴാണ് ഡോക്ടര്‍മാര്‍ ഞെട്ടിപ്പിക്കുന്ന ആ വിവരമറിയുന്നത്. ആ യുവതിയുടേത് മാസം തികയാത്ത പ്രസവമായിരുന്നു. ആ കുഞ്ഞിന് സ്വന്തമായി ശ്വസിക്കാനുള്ള വളര്‍ച്ചയായിരുന്നില്ല. അത് ശ്വാസമെടുക്കാന്‍ നന്നേ പണിപ്പെട്ടുകൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ യുവതിയുടെ ബന്ധുക്കളെ വിളിക്കാന്‍ ഡ്യൂട്ടി നഴ്സിനെ പറഞ്ഞുവിട്ടു.

തല്‍ക്കാലം ബന്ധുവിന്റെ റോള്‍ ബാബുവിനാണല്ലോ. അയാള്‍ ഡോക്ടര്‍മാരുടെ മുന്നിലെത്തി. ‘കുഞ്ഞിന് നല്ല ബ്രീത്തിങ്ങ് ട്രബിള്‍ ഉണ്ട്.. അടിയന്തരമായി ചകഇഡയില്‍ വെന്റിലേറ്ററില്‍ കിടത്തണം. ഇവിടെ അതിനുള്ള സൗകര്യമില്ല. ബോറിങ്ങ് ആന്‍ഡ് ലേഡി കഴ്‌സണ്‍ ആശുപത്രിയിലേക്ക് ഉടനടി മാറ്റണം. നിങ്ങള്‍ പേഷ്യന്റിന്റെ ആരാണെന്നാ പറഞ്ഞത്…? ‘ ഡോക്ടര്‍മാര്‍ ചോദിച്ചു.

അയാള്‍ ആ യുവതിയുടെയോ, വളര്‍ച്ചയെത്താതെ പിറന്ന ആ കുഞ്ഞിന്റെയോ ആരുമല്ലായിരുന്നു. എന്നിട്ടും അയാള്‍ ആ കുഞ്ഞിനേയും കൊണ്ട് ഡോക്ടര്‍മാര്‍ പറഞ്ഞ ബോറിങ്ങ് ആന്‍ഡ് ലേഡി കഴ്‌സണ്‍ ആശുപത്രിയിലെത്തി, അവിടെ അഡ്മിറ്റ് ചെയ്തു. അവിടെയും തനിക്കറിയാതെ, തന്നെ അറിയാത്ത ആ പിഞ്ചു പെണ്‍കുഞ്ഞിന്റെ ആത്മബന്ധുത്വം താത്കാലികമായി ബാബു ഏറ്റുവാങ്ങി. അവളെ അവിടെ പ്രവേശിപ്പിക്കാന്‍ വേണ്ട അഡ്മിഷന്‍ ഫോറങ്ങള്‍ പൂരിപ്പിച്ച്, ഉത്തരവാദിത്തങ്ങള്‍ ഒപ്പിട്ടുനല്‍കി.

അപ്പോഴേക്കും നേരം വെളുത്തിരുന്നു. അമ്മയും കുഞ്ഞും ഏറെക്കുറെ സുരക്ഷിതരായി എന്ന് ബോധ്യപ്പെട്ടപ്പോള്‍ ബാബു തന്റെ വീട്ടിലേക്കു പോയി. വീട്ടില്‍ ചെന്ന് ഒന്നു കുളിച്ച് മുഷിഞ്ഞ വസ്ത്രങ്ങളും മാറി, വിശ്രമിക്കാനൊന്നും നില്‍ക്കാതെ ബാബു നേരെ പോയത് കുഞ്ഞിന്റെ അമ്മയെ വിട്ടുപോന്ന സി വി രാമന്‍ ആശുപത്രിയിലെ പ്രസവവാര്‍ഡിലേക്കാണ്. അവിടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്ക് അയാളെ കാത്തിരിപ്പുണ്ടായിരുന്നു.

പ്രസവിച്ച ചൂടുമാറും മുമ്പേ, തന്നെ ആശുപത്രിയിലെത്തിച്ച ബാബുവിനോട് ഒരു നോട്ടം കൊണ്ട് പോലും നന്ദിയറിയിക്കാന്‍ കാത്തുനില്‍ക്കാതെ, ആ സ്ത്രീ അവിടെ നിന്നും കടന്നു കളഞ്ഞിരിക്കുന്നു. തന്റെ കുഞ്ഞിനേയും വേണ്ടെന്നുവെച്ചിട്ടാണ് അവര്‍ പോയത്. പിന്നീട് നഴ്സുമാര്‍ ദിവസവും ആവശ്യപ്പെടുന്ന മരുന്നും മറ്റു സാധനങ്ങളുമൊക്കെ ബാബു സ്വന്തം പോക്കറ്റില്‍ നിന്നും പണം ചെലവിട്ട് വാങ്ങി നല്‍കി. പതിനെട്ടു ദിവസം. ആ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍, കഷ്ടിച്ച് അന്നത്തിനു വഴികണ്ടെത്തുന്ന ആ ഓട്ടോ ഡ്രൈവര്‍ പെടാപ്പാടുപെട്ടത് പതിനെട്ടു ദിവസമാണ്. കഴിഞ്ഞ മെയ് നാലാം തീയതി കുഞ്ഞിന്റെ ആരോഗ്യം വളരെ പെട്ടെന്ന് മോശമായി. അടുത്ത ദിവസം രാവിലെ, ചോര ഛര്‍ദ്ദിച്ചുകൊണ്ട് ആ ചോരക്കുഞ്ഞ് മരണത്തിനു കീഴടങ്ങി.

Exit mobile version