ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം, നടുറോഡില്‍ പൊലീസുകാരനും യുവാവും തമ്മില്‍ മല്‍പ്പിടിത്തം, പരാതി

മലപ്പുറം: വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി പൊലീസുകാരനും യുവാവും തമ്മില്‍ മല്‍പ്പിടിത്തം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. സംഭവത്തിന് പിന്നാലെ കൊണ്ടോട്ടി സ്വദേശി നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓട്ടോറിക്ഷ ഡ്രൈവറായ നൗഫലിന്റെ കുടുംബം പൊലീസിനെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ഓട്ടോറിക്ഷ മാറ്റുന്നതുമായി ബന്ധപ്പെട്ട് നൗഫലും പൊലീസുകാരനും തമ്മിലുള്ള തര്‍ക്കം മല്‍പ്പിടിത്തത്തില്‍ കലാശിക്കുകയായിരുന്നു.

also read:ഈ മാസം മഴയില്ല, വരും ദിവസങ്ങളില്‍ കേരളം ചുട്ടുപൊള്ളും, കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നതിങ്ങനെ

കൊണ്ടോട്ടിയില്‍ നടുറോഡില്‍ വച്ചാണ് തര്‍ക്കമുണ്ടായത്. വാക്കേറ്റത്തിനിടെ യുവാവിനെ സിവില്‍ പൊലീസ് ഓഫീസര്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. അതിനിടെ ഉണ്ടായ പിടിവലിയുടെയും മല്‍പ്പിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇതിന് പിന്നാലെയാണ് നൗഫലിന്റെ കുടുംബം പൊലീസുകാരനെതിരെ പരാതിയുമായി രംഗത്തുവന്നത്. സംഭവസമയത്ത് ഓട്ടോറിക്ഷയില്‍ നൗഫലിന്റെ സഹോദരി ഉണ്ടായിരുന്നു. ഇവരും പോലീസിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version