കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് ആണ് മരിച്ചത്. നാല്‍പ്പതുവയസ്സായിരുന്നു. കാട്ടുപന്നി കുറുകെ ചാടിയതോടെയാണ് ഓട്ടോ മറിഞ്ഞത്.

ഇന്നലെ രാത്രി 9ന് കാരക്കുന്ന് ആലുങ്ങലിലാണ് അപകടമുണ്ടായത്. ഷഫീഖ് ഓട്ടോയുമായി പോകവെ അപ്രതീക്ഷിതമായി കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു.

also read:ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തിരിച്ചുകിട്ടി, എന്തുപറ്റിയതാണെന്നറിയാതെ ഉപയോക്താക്കള്‍

തുടര്‍ന്ന് ഓട്ടോ വെട്ടിച്ചപ്പോള്‍ നിയന്ത്രം തെറ്റി മറിയുകയായിരുന്നു. പരേതനായ കുട്ടിമുഹമ്മദിന്റെ മകനാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

ഭാര്യ: സൈഫുന്നിസ. മക്കള്‍: ഷിമ ഷെറിന്‍, ഷിയ മിസ്രിയ ഷാന്‍.

Exit mobile version