റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാന്‍ ശ്രമം, നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് ദാരുമാന്ത്യം

മാഹി: നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുമാന്ത്യം. മാഹിയിലാണ് സംഭവം. ഈസ്റ്റ് പള്ളൂര്‍ സ്പിന്നിങ്ങ് മില്ലിനടുത്ത് കൂവാത്തീന്റവിട സുധീഷ് കുമാര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയൊമ്പത് വയസ്സായിരുന്നു. റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

താഴെ ചൊക്ലിയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് സുധീഷ് കുമാര്‍. ചൊവ്വാഴ്ച വൈകിട്ട് 6.15ഓടെയാണ് അപകടം. ഈസ്റ്റ് പള്ളൂര്‍ സ്പിന്നിങ്ങ് മില്‍ ഡാഡി മുക്കിനടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

also read:ഭര്‍ത്താവ് കുഞ്ഞിനെയുമെടുത്ത് പോയി, പിന്നാലെ ജീവനൊടുക്കി യുവതി, ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിച്ചതായി പരാതി, അന്വേഷണം

യാത്രക്കാരുമായി പോകുമ്പോഴാണ് അപകടം. നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. യാത്രക്കാര്‍ രണ്ട് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ചൊക്ലി മെഡിക്കല്‍ സെന്ററിലും തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും പ്രഥമ ശുശ്രൂഷക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version