അമ്മയ്ക്ക് വോട്ട് തേടിയെത്തി, പാമ്പിനെ കൈയ്യിലെടുത്ത് പ്രിയങ്ക; വൈറലായി വീഡിയോ

റായിബറേലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി 17ാം ലോക്‌സഭ തെരഞ്ഞൈടുപ്പില്‍ മത്സരിക്കുന്നത് റായിബറേലിയിലാണ്. അമ്മയ്ക്ക് വോട്ട് തേടി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എത്തിയിരുന്നു. പ്രചാരണത്തിനിടെ പ്രിയങ്ക ഗാന്ധി പാമ്പിനെ കൈയ്യിലെടുക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അവിടെ പാമ്പാട്ടികളെ കാണുകയായിരുന്നു. അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയങ്ക പാമ്പുകളെ കൈയ്യിലെടുത്തത്. പേടിയില്ലാതെ ചിരിച്ചുകൊണ്ടാണ് പ്രിയങ്ക പാമ്പിനെ കൈയ്യിലെടുക്കുന്നത്. കൂടയിലുള്ള പാമ്പുകളെ കൈയ്യിലെടുക്കുന്നതും പുറത്തുണ്ടായിരുന്ന പാമ്പിനെ കൂടയിലേക്ക് വയ്ക്കാന്‍ പാമ്പാട്ടികളെ സഹായിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ കാണാം…

Exit mobile version