‘എന്റെ അമ്മ താലിമാല ത്യജിച്ചത് രാജ്യത്തിന് വേണ്ടി’; എന്ന് പ്രിയങ്ക ഗാന്ധി; താലിമാല പോലും വെറുതെ വിടില്ലെന്ന മോഡിയുടെ പരാമർശത്തിന് മറുപടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ‘മംഗൽസൂത്ര’ (താലിമാല) പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യം സ്വതന്ത്രമായിട്ട് 70 വർഷം കഴിഞ്ഞു. 55 വർഷം കോൺഗ്രസ് ഭരിച്ചു. ആർക്കെങ്കിലും സ്വത്തുവകകളോ അവരുടെ താലിമാലകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നാണ് പ്രിയങ്ക ഗാന്ധി ബംഗളൂരുവിലെ തിരഞ്ഞെടുപ്പ് റാലിയിൽ ചോദ്യം ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ മോഡിയിൽനിന്ന് കേട്ടത് വികസനത്തെ കുറിച്ചോ, ജനങ്ങളുടെ പുരോഗതിയെ കുറിച്ചോ ആയിരുന്നില്ല. പകരം വിദ്വേഷ പരാമർശങ്ങളായിരുന്നു. ഇത്തവണ നാനൂറ് സീറ്റ് തികയ്ക്കുമെന്നും ഭരണഘടന മാറ്റുമെന്നുമാണ് മോഡി പറയുന്നത്. ഇത്തരക്കാരെയാണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കണമെന്നു പ്രിയങ്ക പറഞ്ഞു.

മുൻപ് കോൺഗ്രസ് അധികാരത്തിൽവന്നപ്പോൾ രാജ്യത്തിന്റെ പൊതുസ്വത്തിൽ ആദ്യ അവകാശം മുസ്ലിങ്ങൾക്കാണെന്ന് പറഞ്ഞിരുന്നെന്നും അതിനിർഥം അവർ ഈ സ്വത്തുക്കൾ മുഴുവൻ നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യുമെന്നാണ് എന്നതരത്തിൽ മോഡി വിദ്വേഷ പ്രസംഗം നടത്തിയത് വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു.

ALSO READ- ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന; ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കൾക്കെതിരെ കേസ്

ഇവർ അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും മോഡി പറഞ്ഞിരുന്നു. ഈ പ്രസംഗത്തിന് എതിരെയാണ് പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ, മോഡിയുടെ വിദ്വേഷ പ്രസംഗത്തെ പിന്തുണച്ചുകൊണ്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.

Exit mobile version