ഇമ്രാന്‍ ഖാന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യണം; പ്രതിഷേധ പരിപാടി സംഘടിപ്പിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇരുപത്തഞ്ചോളം ബിജെപി പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

കൊല്‍ക്കത്ത: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ചുവരുകളില്‍ നിന്ന് പാകിസ്താന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പരിപാടി സംഘടിപ്പിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറത്ത് പാക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും, ‘ഷെയിം ഓണ്‍ പാകിസ്താന്‍’, ‘ഡൗണ്‍ ഡൗണ്‍ ഇമ്രാന്‍ ഖാന്‍’ തുടങ്ങിയ അച്ചടിച്ച പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയിരുന്നു. സംഭവത്തില്‍ ഇരുപത്തഞ്ചോളം ബിജെപി പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version