ഉറി വീണ്ടും ആവര്‍ത്തിക്കുമോ? ആര്‍മി ക്യാംപിന് സമീപം സംശയാസ്പദമായ നീക്കം; സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു

തീവ്രവാദികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന സംശയത്തില്‍ മേഖലയില്‍ സൈന്യവും പോലീസും ഇപ്പോള്‍ തെരച്ചില്‍ നടത്തുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം

ഉറി: ഉറി മിലിട്ടറി ക്യാംപിന് സമീപം സംശയാസ്പദമായ രീതിയില്‍ ആളെ കണ്ടതിനെ തുടര്‍ന്ന് ആര്‍മി ക്യാംപിന് സമീപം സൈന്യം വെടിയുതിര്‍ത്തു. രാത്രിയോടെയാണ് അതിര്‍ത്തിപ്രദേശമായ ഉറിക്ക് സമീപം സൈനികര്‍ വെടിവയ്പ് നടത്തിയത്. ഉറിയിലെ രജര്‍വാനിയില്‍ ആര്‍മി ആര്‍ട്ടിലെറി യൂണിറ്റിന് സമീപം ഇന്ന് പുലര്‍ച്ചയോടെയാണ് സംശയാസ്പദമായ ചില നീക്കങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. ഇതേ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. എന്നാല്‍ ആരുടെയും മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല.

തീവ്രവാദികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന സംശയത്തില്‍ മേഖലയില്‍ സൈന്യവും പോലീസും ഇപ്പോള്‍ തെരച്ചില്‍ നടത്തുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. അതേ സമയം ക്യാംപിന്റെ സമീപ പ്രദേശമായ നല്ലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടെന്നും ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും പോലീസ് വക്താവ് അറിയിച്ചിട്ടുണ്ട്.

Exit mobile version