അഞ്ചുവയസുകാരിയെ പിന്തുടര്‍ന്ന് ആക്രമിച്ച് പൂവന്‍കോഴി; പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങി ദമ്പതികള്‍

ഭോപ്പാല്‍: വളര്‍ത്തുകോഴിയുടെ ഉപദ്രവം കാരണം പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങി ദമ്പതികള്‍. മധ്യപ്രദേശിലെ ശിവപുരി സ്വദേശികളായ പപ്പു ജാദവും ലക്ഷ്മിയ്ക്കുമാണ് കോഴി കാരണം ദുരവസ്ഥ.

അയല്‍വീട്ടുകാര്‍ തങ്ങളുടെ കോഴിയ്‌ക്കെതിരെ പരാതി നല്‍കിയാണ് കാരണം.
അവരുടെ മകളെ ഈ വളര്‍ത്തുകോഴി തുടര്‍ച്ചയായി ഉപദ്രവിക്കുന്നതാണ് കാരണം.

അയല്‍വീട്ടിലെ അഞ്ച് വയസുകാരിയുടെ മാതാവായ പൂനം കുശ്വയാണ് കോഴിയ്‌ക്കെതിരെ ശിവപുരി പോലീസില്‍ പരാതി നല്‍കിയത്. തന്റെ മകളെ അയല്‍വീട്ടിലെ പൂവന്‍കോഴി നിരന്തരമായി ആക്രമിക്കുന്നുവെന്നായിരുന്നു പരാതി.

കഴിഞ്ഞ 5 മാസത്തിനിടെ നാല് തവണ കോഴി തന്റെ മകളെ ആക്രമിച്ചെന്നും നിരവധി തവണ താക്കീത് നല്‍കിയിട്ടും കോഴിയുടെ ആക്രമണം തുടരുകയാണെന്നും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയെ തുടര്‍ന്ന് കോഴിയുടെ ഉടമസ്ഥരായ പപ്പു ജാദവിനെയും ലക്ഷ്മിയെയും പൊലീസ് വിളിച്ചു വരുത്തി. തുടര്‍ന്ന് ദമ്പതികള്‍ കോഴിയെ വെറുതെ വിടാനും തങ്ങളെ ജയിലിലടച്ചോളാനും പോലീസിനോട് ആവശ്യപ്പെട്ടു. ഞങ്ങള്‍ക്ക് കുട്ടികളില്ലെന്നും പൂവന്‍കോഴി തങ്ങള്‍ക്ക് കുട്ടിയെ പോലെയാണെന്നും ദമ്പതികള്‍ പറഞ്ഞു.

നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങളെ ജയിലിലടക്കാം, എന്നാലും ഞങ്ങളുടെ പൂവന്‍കോഴിയെ കൊല്ലരുതെന്നായിരുന്നു ലക്ഷ്മിയുടെ ആവശ്യം. അഞ്ച് വര്‍ഷം മുന്‍പാണ് ഇവര്‍ കോഴിയെ വാങ്ങുന്നത്.

Exit mobile version