ഉത്തർപ്രദേശിൽ പണിമുടക്ക് നിരോധിച്ചു; ലംഘിച്ചാൽ അറസ്റ്റും തടവും ശിക്ഷ; ഉത്തരവിറക്കി യോഗി സർക്കാർ

ലഖ്‌നൗ: അവശ്യ സേവനങ്ങൾ നിഷേധിക്കുന്നത് തടയാൻ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ പണിമുടക്ക് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് പണിമുടക്ക് നിരോധിച്ചുകൊണ്ടാണ് യോഗി സർക്കാർ ഉത്തരവിറക്കിയത്. ഈ തീരുമാനത്തിനെതിരെ നിരവധി സംഘടനകൾ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.

സർക്കാർ ഉത്തരവ് പ്രകാരം ആറു മാസത്തേക്ക് യുപിയിൽ സമരം നിരോധിച്ചിരിക്കുകയാണ്. അവശ്യ സേവന പരിപാലന നിയമം (എസ്മ) ഉപയോഗിച്ചാണ് ആറ് മാസത്തേക്ക് സമരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ എല്ലാ വകുപ്പുകൾക്കും കോർപ്പറേഷനുകൾക്കും ഈ നിയമം ബാധകമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

പഇതേമാതൃകയിൽ കഴിഞ്ഞ വർഷവും എസ്മ നിയമം ചുമത്തി യുപി സർക്കാർ പണിമുടക്ക് നിരോധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് വൈദ്യുതി വകുപ്പിലെ ചില ജീവനക്കാർ സമരത്തിനിറങ്ങിയിരുന്നു. 1968ലാണ് പാർലമെന്റിൽ എസ്മ പാസാക്കിയത്. ഈ നിയമം ഉപയോഗിച്ച് ഏത് സംസ്ഥാന സർക്കാരിനും തങ്ങളുടെ അധികാര പരിധിയിലെ സമരം നിരോധിക്കാനാകും. ഒരു മാസം മുതൽ പരമാവധി ആറു മാസം വരെയാണ് ഈ നിയമം ഏർപ്പെടുത്താനാവുക.

ALSO READ- ശേഖരിച്ച പഴയ വസ്ത്രങ്ങൾക്കിടയിൽ നിന്നും കാൽ ലക്ഷം; കണ്ണുമഞ്ഞളിക്കാതെ അതിഥി തൊഴിലാളി; ഉടമയെ തിരയുന്നു; നന്മ

വൈദ്യുതി വിതരണം, ഗതാഗതം, മെഡിക്കൽ സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളുടെ പരിപാലനം ഉറപ്പാക്കുക എന്നതാണ് എസ്മയുടെ ലക്ഷ്യം. അവശ്യ സേവനങ്ങൾ തടസ്സപ്പെടുത്തുന്നവർക്കെതിരെ അറസ്റ്റും പ്രോസിക്യൂഷനും ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ഈ നിയമം അധികാരം നൽകുന്നുണ്ട്. തടവ് ശിക്ഷയും ഇതിന്റെ ഭാഗമാണ്.

Exit mobile version