ഒടുവില്‍ ക്ഷണം സ്വീകരിച്ചു, മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും നടിയുമായ ജയസുധ ബിജെപിയില്‍

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും സൗത്ത് ഇന്ത്യന്‍ സിനിമാനടിയുമായ ജയസുധ ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെ പി അദ്ധ്യക്ഷന്‍ കിഷന്‍ റെഡ്ഡിയില്‍ നിന്നാണ് ജയസുധ അംഗത്വം ഏറ്റുവാങ്ങിയത്.

ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് വച്ചായിരുന്നു പാര്‍ട്ടി പ്രവേശനം. തെലങ്കാന ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്ഗും ഒപ്പമുണ്ടായിരുന്നു. ജയസുധ കോണ്‍ഗ്രസ്, ടി ഡി പി, വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

also read: മുടി വെട്ടാനായി വീട്ടില്‍ നിന്നും ഇറങ്ങി, 17ദിവസമായി ഒരു വിവരവുമില്ല, 15കാരനെ കണ്ടെത്തിയത് ബംഗളൂരുവില്‍

ബി ജെ പി നേരത്തെ തന്നെ ജയസുധയെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം തെലുങ്കാനയില്‍ നടന്ന മുനുഗോഡ് ഉപതിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു ക്ഷണം. സെക്കന്തറബാദ് നിയമസഭ മണ്ഡലത്തില്‍ നിന്നും 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയസുധ വിജയിച്ചിരുന്നു.

2016ല്‍ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ഇവര്‍ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. 2019 തിരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ ഒപ്പമായിരുന്നു. എന്നാല്‍ അവിടെ നിന്ന് രാജിവയ്ക്കുകയായിരുന്നു.

also read: ഡോ. വന്ദന ദാസിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി മാതാപിതാക്കള്‍, പൊട്ടിക്കരഞ്ഞ് അമ്മ, ആശ്വസിപ്പിച്ച് ഗവര്‍ണര്‍

തെലുങ്ക് നടിയായ ജയസുധ തമിഴ്, മലയാളം സിനിമയിലും ശ്രദ്ധയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സരോവരം, ഇഷ്ടം എന്നീ മലയാള ചിത്രങ്ങളിലും ജയസുധ അഭിനയിച്ചിട്ടുണ്ട്.

Exit mobile version