മുടി വെട്ടാനായി വീട്ടില്‍ നിന്നും ഇറങ്ങി, 17ദിവസമായി ഒരു വിവരവുമില്ല, 15കാരനെ കണ്ടെത്തിയത് ബംഗളൂരുവില്‍

കണ്ണൂര്‍: കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ ബംഗളൂരുവില്‍ കണ്ടെത്തി. കക്കാട് സ്വദേശി മുഹമ്മദ് ഷെസിനെയാണ് പതിനേഴ് ദിവസങ്ങള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്ക് തിരികെ കിട്ടിയത്.

കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഷെസിന്‍ . ജൂലൈ 16 നാണ് കണ്ണൂര്‍ കക്കാടുനിന്ന് ഷെസിനെ കാണാതാവുന്നത്. മുടി വെട്ടാനായാണ് ഷെസിന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്.

also read: ടോയ്ലറ്റുകളിലെ കറുത്ത വെള്ളം ശുദ്ധീകരിച്ച് ബിയര്‍ ആക്കാം, ഏറ്റവും പുതിയ കണ്ടുപിടിത്തവുമായി യുഎസ് കമ്പനി

എന്നാല്‍ ഉച്ച കഴിഞ്ഞിട്ടും ഷെസിന്‍ തിരിച്ച് വീട്ടിലെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ സുഹൃത്തുക്കളുടെ വീടുകളിലും മുടിവെട്ടുന്ന കടയിലും എത്തിയിട്ടില്ലെന്ന് വ്യക്തമായി.

also read:ഡോ. വന്ദന ദാസിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി മാതാപിതാക്കള്‍, പൊട്ടിക്കരഞ്ഞ് അമ്മ, ആശ്വസിപ്പിച്ച് ഗവര്‍ണര്‍

കാണാതായ സമയത്ത് ഷെസിന്റെ കൈവശം ഫോണും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബംഗളൂരുവിലെ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ഷെസിനെ രണ്ട് കെഎംസിസി പ്രവര്‍ത്തകരാണ് കണ്ടത്.

തുടര്‍ന്ന് ഫോട്ടോ എടുത്ത് വീട്ടിലേക്ക് അയച്ച് ഷെസിനാണെന്ന് സ്ഥിരീകരിച്ചു. അതേസമയം, കുട്ടി എങ്ങനെയാണ് ബംഗളൂരുവില്‍ എത്തിയത് എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ഷെസിനെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്ന് രാത്രിയോടെ ഷെസിന്‍ നാട്ടില്‍ എത്തും.

Exit mobile version