സുഹൃത്തുക്കളുമായി മോമോസ് ചലഞ്ച്, ഒറ്റയടിക്ക് അകത്താക്കിയത് 150 എണ്ണം, യുവാവിന് ദാരുണാന്ത്യം

പാടന: സുഹൃത്തുക്കളുമായി പന്തയം വച്ച് ‘മോമോസ്’ കഴിച്ച യുവാവിന് ദാരുണാന്ത്യം. ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലാണ് സംഭവം. ബിപിന്‍ കുമാര്‍ പാസ്വാന്‍ എന്ന 25 കാരന് ആണ് മതിച്ചത്.

അമിതമായ അളവില്‍ മോമോസ് കഴിച്ചതാണ് മരണ കാരണം. അതേസമയം യുവാവിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പിതാവ് ആരോപിച്ചു. മോമോസ് ഈറ്റിംഗ് ചലഞ്ച് തന്റെ മകനെ കൊല്ലാന്‍ മനഃപൂര്‍വം ചെയ്തതാണെന്നും ഭക്ഷണത്തില്‍ വിഷം ചേര്‍ത്താണ് കൊലപാതകം നടത്തിയതെന്നും പിതാവ് ആരോപിച്ചു.

also read: തിര വന്നടിക്കുന്നത് ക്യാമറയിൽ പകർത്തി മക്കൾ; ശക്തമായ തിരയിൽ പാറക്കെട്ടിൽ നിന്നും നിലതെറ്റി വീണ് അമ്മ മരിച്ചു; അച്ഛനെ രക്ഷപ്പെടുത്തി

മൊബൈല്‍ റിപ്പയര്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന പാസ്വാന്‍ ജോലി കഴിഞ്ഞ് എപ്പോഴും കൂട്ടുകാരെ കാണുമായിരുന്നു. അതിനിടെ സുഹൃത്തുക്കള്‍ പാസ്വാനോട് മോമോസ് ചലഞ്ച് നടത്താന്‍ വെല്ലുവിളിക്കുകയായിരുന്നു.

പന്തയത്തിന്റെ ഭാഗമായി ഇയാള്‍ 150 ഓളം മോമോസ് കഴിച്ചുവെന്നാണ് വിവരം. മോമോസ് കഴിച്ചതിന് ശേഷം ബിപിന്റെ ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു.

also read: അടൂരിൽ 17 കാരിയെ ബലാത്സംഗത്തിനിരയാക്കിയത് ആൺ സുഹൃത്ത്, പിന്നീട് സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തി കൂട്ടബലാത്സംഗം; ആറുപേർ പിടിയിൽ;

യുവാവിനെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Exit mobile version