തിര വന്നടിക്കുന്നത് ക്യാമറയിൽ പകർത്തി മക്കൾ; ശക്തമായ തിരയിൽ പാറക്കെട്ടിൽ നിന്നും നിലതെറ്റി വീണ് അമ്മ മരിച്ചു; അച്ഛനെ രക്ഷപ്പെടുത്തി

മുംബൈ: കടലിലെ തിര ആസ്വദിക്കുന്നതിനിടെ നിലതെറ്റി വീണ് ഭർത്താവിന്റേയും മക്കളുേേടയും കൺമുന്നിൽ യുവതിക്ക് ദാരുണ മരണം. മഹാരാഷ്ട്രയിലെ ബാന്ദ്ര ഫോർട്ടിൽ വെച്ചാണ് സംഭവം. കടലിലെ പാറക്കെട്ടിൽ ഭർത്താവിനൊപ്പം ഇരുന്ന് വീഡിയോ എടുക്കുന്നതിനിടെയാണ് യുവതി തിരയിൽപ്പെട്ട് മരിച്ചത്. ശക്തമായി തിര വന്നടിച്ചതോടെ നിലതെറ്റി വീണായിരുന്നു ഇരുപത്തിയേഴുകാരിയായ ജ്യോതി സോനാർ മരിച്ചത്.

അപകടത്തിന് തൊട്ടുമുൻപ് ജ്യോതിയുടെ മക്കൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ മാസം ഒമ്പതിനായിരുന്നു അപകടം. തിരയടിച്ച് നിലതെറ്റി ജ്യോതി വീഴുമ്പോൾ മക്കൾ അലറിവിളിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്.

അപകടത്തിൽപ്പെട്ട ജ്യോതിയുടെ ഭർത്താവ് മുകേഷിനെ രക്ഷപ്പെടുത്തിയിരുന്നു. തീരത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയാണ് ജ്യോതിക്കായി തിരച്ചിൽ നടത്തിയത്. ഒടുവിൽ നീണ്ട 20 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് ജ്യോതിയുടെ മൃതദേഹം കണ്ടെത്തിയത്.

Exit mobile version