പൂച്ചെണ്ട് നല്‍കി സ്വീകരിച്ച് പോലീസ് സ്‌റ്റേഷന്‍ ചുമതല മകള്‍ക്ക് കൈമാറി പിതാവ്, ഇത് അഭിമാന നിമിഷം

ബംഗളൂരു: പോലീസ് സ്‌റ്റേഷന്‍ ചുമതല മകള്‍ക്ക് കൈമാറി പിതാവ്. കര്‍ണാടകയിലെ മാണ്ഡ്യ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനാണ് ഈ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.

സബ് ഇന്‍സ്പെക്ടര്‍ ബി എസ് വെങ്കിടേഷാണ് സ്റ്റേഷന്റെ ചുമതല 24 കാരിയായ മകളെ ഏല്‍പ്പിച്ചത്. 15 വര്‍ഷത്തിലേറെയായി ആര്‍മിയില്‍ സേവനമനുഷ്ഠിച്ച ശേഷം 2010-ലാണ് മുന്‍ സൈനികരുടെ ക്വാട്ടയില്‍ വെങ്കിടേഷ് പോലീസ് സേനയില്‍ ചേര്‍ന്നത്.

also read; ഓടിക്കൊണ്ടിരുന്ന ലോകമാന്യ തിലക് എക്‌സ്പ്രസ് ട്രെയിനില്‍ തീപിടുത്തം, പരിഭ്രാന്തരായി യാത്രക്കാര്‍

അദ്ദേഹത്തിന്റെ മകള്‍ വര്‍ഷ 2020-21 ബാച്ച് പോലീസ് ഓഫീസറാണ് . സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ വര്‍ഷ ആദ്യ ശ്രമത്തില്‍ തന്നെ പോലീസ് സേനയില്‍ ചേരാനുള്ള പരീക്ഷയില്‍ വിജയിച്ചു.

also read: ആക്രമിച്ചത് ഇരുപതിലധികം പേരെ, പലര്‍ക്കും ആഴത്തില്‍ മുറിവുകള്‍, കുരങ്ങിനെ പിടികൂടുന്നവര്‍ക്ക് 21000 രൂപ പാരിതോഷികം

തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വര്‍ഷ അച്ഛനൊപ്പം പോലീസ് സ്റ്റേഷനിലെത്തിയത്. വര്‍ഷയ്ക്ക് പൂച്ചെണ്ട് നല്‍കിയ വെങ്കിടേഷ് അവളെ അഭിനന്ദിക്കുകയും അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

”വെങ്കിടേഷ് മകളുടെ ആത്മാര്‍ത്ഥതയെ പ്രശംസിക്കുകയും അര്‍പ്പണബോധവും കഠിനാധ്വാനവും കൊണ്ട് അവള്‍ എന്നെ അഭിമാനം കൊള്ളിച്ചു” എന്ന് വെങ്കിടേഷ് പറഞ്ഞു.

അതേസമയം, ”പിതാവാണ് തനിക്ക് പ്രചോദനമെന്നും ദുരിതമനുഭവിക്കുന്നവര്‍ക്ക് നീതി ഉറപ്പാക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുമെന്നും വര്‍ഷയും പറഞ്ഞു.

Exit mobile version