നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാള സിനിമാനടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്. ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരന്‍’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ ചലച്ചിത്രരംഗത്തെത്തിയത്.

also read:‘താൻ അപമാനിക്കപ്പെട്ടു; ആദ്യചിത്രത്തിന് അവാർഡ് വാങ്ങാൻ വന്ന ആ മലയാള നടിയോട് എന്തുപറയാനാണ്’ എന്ന് അക്ഷയ് കുമാർ; ആ നടി താനാണെന്ന് സുരഭി ലക്ഷ്മി; വൈറൽ!

2001-ല്‍ ആണ് ചിത്രം തിയ്യേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിന്‍ അവതിരിപ്പിച്ചത്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു മീര ജാസ്മിന്‍.

മകള്‍ക്ക് എന്ന സിനിമയിലൂടെ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മീര തിരിച്ചുവന്നത്. അതിന് ശേഷം ചെയ്ത ക്വീന്‍ എലിസബത്ത് എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു.

Exit mobile version