വഴക്കിനിടെ അരുംകൊല, അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി മകള്‍, അറസ്റ്റ്

ബംഗളൂരു: അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച മകള്‍ അറസ്റ്റില്‍. കര്‍ണാടകയിലാണ് സംഭവം.

മുപ്പത്തിയൊന്‍പതുകാരിയായ ഫിസിയോതെറാപ്പിസ്റ്റാണ് പിടിയിലായത്. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. വഴക്കിനിടയില്‍ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

also read: ഇനി ആ ശബ്ദമില്ല: ശബരിമല സന്നിധാനം അനൗണ്‍സര്‍ ശ്രീനിവാസ് സ്വാമി അന്തരിച്ചു

യുവതിയുടെ ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ വെച്ചാണ് അരും കൊല നടന്നത്. യുവതി വിവാഹിതയാണ്. കൃത്യം നടക്കുന്ന സമയത്ത് യുവതിയുടെ ഭര്‍ത്താവ് ഫ്‌ളാറ്റിലുണ്ടായിരുന്നില്ല.

also read: ഡോക്ടറെന്ന് തെറ്റിദ്ധരിച്ചാണ് സുധാകരൻ മോൻസന്റെ അടുത്തുപോയത്; മൊഴി നൽകാൻ പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്ന് വിഡി സതീശൻ

ഭര്‍തൃമാതാവ് ഫ്‌ലാറ്റിലുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു മുറിയിലായിരുന്ന ഭര്‍തൃമാതാവ് കൊലപാതകത്തെക്കുറിച്ച് അറിഞ്ഞില്ലെന്നും പൊലീസ് വ്യക്തമാക്കി.

Exit mobile version