‘മോഖ’ ചുഴലിക്കാറ്റ് കരതൊട്ടു, മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത, അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് , ആയിരക്കണക്കിന് പേരെയാണ് ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘മോഖ’ ചുഴലിക്കാറ്റ് കരതൊട്ടു. ബംഗ്ലാദേശിലും മ്യന്മറിലും കനത്ത മഴ തുടരുകയാണ്. ആയിരക്കണക്കിന് പേരെയാണ് ഒഴിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ചുഴലിക്കാറ്റ് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗം വരെ ശക്തി പ്രാപിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ബംഗ്ലാദേശിലെ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് വെള്ളത്തിനടിയിലാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

also read: ‘ഒരു കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാന്‍ സാധിക്കില്ല’; ഡോ വന്ദന ദാസിന്റെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ച് സുരേഷ് ഗോപി

അഞ്ച് ലക്ഷത്തോളം പേരെ ബംഗ്ലാദേശില്‍ മാത്രം ഒഴിപ്പിക്കേണ്ടിവരുമെന്നാണ് അധികൃതര്‍ കരുതുന്നത്. നാലായിരത്തിലധികം സുരക്ഷാ ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

also read: നമ്പികുളം വ്യൂപോയിന്റില്‍ നിന്നും കൊക്കയിലേക്ക് വീണ് യുവാവ് മരിച്ച നിലയില്‍

പശ്ചിമ ബംഗാളിലെ പുര്‍ബ മേദിനിപൂര്‍, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേനാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Exit mobile version