പിഞ്ചുകുഞ്ഞിനെ രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റു, റീല്‍സ് ചെയ്യാന്‍ മൊബൈല്‍ ഫോണ്‍ വാങ്ങി, ഹണിമൂണിന് പോയി, ദമ്പതികള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ഹണിമൂണിന് പോകാനും പുത്തന്‍ ഫോണ്‍ വാങ്ങിക്കാനും വേണ്ടി എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ ദമ്പതികള്‍ അറസ്റ്റില്‍. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം.

ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരാണ് അറസ്റ്റിലായത്. ഒന്നരമാസം മുന്‍പാണ് സംഭവം നടന്നത്. എന്നാല്‍ വിവരം ജൂലൈ 24നാണ് പുറത്തറിയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്.

also read: മരത്തിന് താഴെ വിശ്രമിച്ച യുവാവിന്റെ ഷര്‍ട്ടിനുള്ളില്‍ മൂര്‍ഖന്‍, ജീവന്‍ തിരിച്ച് കിട്ടിയത് തലനാരിഴയ്ക്ക്! വൈറലായി വീഡിയോ

ദമ്പതികളുടെ കൈവശം പുതിയ ഫോണ്‍ ഉണ്ടെന്നു കണ്ടതോടെ സംശയം തോന്നിയ നാട്ടുകാരാണു വിവരം പൊലീസില്‍ അറിയിച്ചത്. രണ്ട ലക്ഷം രൂപയ്ക്കായിരുന്നു ഇവര്‍ കുഞ്ഞിനെ വിറ്റത്.

also read: ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, മനംനൊന്ത് പെണ്‍കുഞ്ഞുമായി ജീവനൊടുക്കി യുവതി, ജാമ്യാപേക്ഷ തള്ളിയതോടെ ഭര്‍ത്താവടക്കമുള്ള പ്രതികള്‍ ഒളിവില്‍

തുടര്‍ന്ന് ആ പണവുമായി ഹണിമൂണിനായി ദിഘാ, മന്ദര്‍മണി ബീച്ചുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഒരു മൊബൈല്‍ ഫോണും വാങ്ങി. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ടെന്നും പൊലീസ് അറിയിച്ചു.

”കുഞ്ഞിനെ അമ്മാവന്റെ വീട്ടിലേക്ക് അയച്ചതെന്നു ഞാന്‍ അറിഞ്ഞു. പിന്നീട്, കുഞ്ഞിനെ വിറ്റതായി അറിഞ്ഞു. കുഞ്ഞിനെ വിറ്റതിനു ശേഷമാണ് അറിഞ്ഞത്. മകനും ഭാര്യയും ദിഘ, മന്ദര്‍മണി ബീച്ചുകളിലും പോയിരുന്നു. താരാപീഠ് കാളി ക്ഷേത്രവും സന്ദര്‍ശിച്ചു”- ജയദേവിന്റെ പിതാവ് കമായി ചൗധരി പറഞ്ഞു. മകനും മരുമകളും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായും കമായി ചൗധരി ആരോപിച്ചു. ഇതു സംബന്ധിച്ച് പരാതിയും നല്‍കിയിട്ടുണ്ട്.

Exit mobile version