നമ്പികുളം വ്യൂപോയിന്റില്‍ നിന്നും കൊക്കയിലേക്ക് വീണ് യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് നമ്പി കുളത്തിലെ മത്തന്‍കൊല്ലി വ്യൂ പോയിന്റില്‍ നിന്നും കൊക്കയിലേക്ക് വീണ് യുവാവ് മരിച്ച നിലയില്‍. ബാലുശ്ശേരി തുരുത്യാട് സ്വദേശി കിണറുള്ളതില്‍ ഭാസ്‌കരന്റെ മകന്‍ രാഹുലിനെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മുപ്പത്തിരണ്ട് വയസ്സായിരുന്നു. കൂരാച്ചുണ്ട് പൊലീസും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാഹുല്‍ നല്ലൊരു ഫോട്ടോഗ്രാഫറും പ്രകൃതി സഞ്ചാര പ്രിയനുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

also read: വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി അക്രമാസക്തനായി, ഡ്യൂട്ടി കഴിഞ്ഞിറങ്ങിയാല്‍ വനിതാഡോക്ടറെ കൊല്ലുമെന്ന് ഭീഷണി, ഓടിരക്ഷപ്പെട്ട് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും

കൂരാച്ചുണ്ട് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ ഷായുടെ നേതൃത്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം പോസ്റ്റമോര്‍ട്ടത്തിനായി കോഴിക്കോട് ,മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. അസ്വഭാവിക മരണത്തിന് കൂരാച്ചുണ്ട് പോലിസ് കേസെടുത്തു.

Exit mobile version