കൈവിലങ്ങുമായി മദ്യഷോപ്പില്‍ മദ്യം വാങ്ങാനെത്തി പ്രതി, കാവല്‍ക്കാരനായി പോലീസുദ്യോഗസ്ഥനും, വീഡിയോ വൈറലായതിന് പിന്നാലെ നടപടി

ലക്‌നൗ: കൈവിലങ്ങണിഞ്ഞ പ്രതിയെ മദ്യഷോപ്പില്‍ നിന്നും മദ്യം വാങ്ങാന്‍ സഹായിക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങള്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലാണ് സംഭവം. വീഡിയോ വന്‍വിവാദങ്ങളിലേക്ക് എത്തിയതോടെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

തടവുകാരനെ പൊലീസ് സ്റ്റേഷനില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പ്രതിയെ രണ്ട് പൊലീസുകാരുടെ അകമ്പടിയോടെയാണ് പൊലീസ് വാഹനത്തില്‍ കോടതിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ യാത്രാമദ്ധ്യേ മദ്യശാലയുടെ മുന്നില്‍ നിറുത്തുകയായിരുന്നു.

also read: ‘ആ വിയോഗം വളരെ വലിയൊരു നഷ്ടം’; മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

തുടര്‍ന്ന് പ്രതി മദ്യം വാങ്ങാന്‍ പോയി. ഇതിനായി ഒരു പൊലീസുകാരന്‍ സഹായിച്ചതായും ആരോപണമുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വഴിയാത്രക്കാരനാണ് കാമറയില്‍ പകര്‍ത്തിയത്. സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വീഡിയോ വൈറലായിരുന്നു.

also read: പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ മരണത്തിൽ ദുരൂഹത? 595 പവൻ കാണാനില്ല; യുവതിയുടെ ആഡംബര വീട്ടിൽ മെറ്റൽ ഡിറ്റക്ടർ കൊണ്ട് പരിശോധന നടത്തി പോലീസ്

തുടര്‍ന്ന് അധികൃതര്‍ സംഭവത്തില്‍അന്വേഷണത്തിന് ഉത്തരവിട്ടു. തടവുകാരനെ മദ്യം വാങ്ങാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് എസ്.പി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Exit mobile version