രാത്രി ഒന്‍പത് മണിയ്ക്ക് ശേഷം മദ്യം നല്‍കിയില്ല: ബെവ്കോ ജീവനക്കാരന്റെ കാര്‍ തല്ലിപ്പൊളിച്ചതായി പരാതി

കോട്ടയം: രാത്രി ഒന്‍പത് മണിയ്ക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിത്തകര്‍ത്തതായി പരാതി. ഉഴവൂര്‍ ബെവ്കോ ഔട്ട്‌ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറാണ് തല്ലി തകര്‍ത്തത്.

അയര്‍ക്കുന്നം സ്വദേശിയായ തോമയാണ് കാര്‍ തല്ലി പൊളിച്ചതെന്നാണ് പരാതി.
ഹെല്‍മെറ്റ് ധരിച്ചായിരുന്നു ആക്രമണം. കൃഷ്ണകുമാര്‍ കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കി.

Exit mobile version