കടബാധ്യത, പോലീസുദ്യോഗസ്ഥന്‍ വീട്ടില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: പോലീസുദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. ഐആര്‍ ബറ്റാലിയനിലെ അജയകുമാറാണ് മരിച്ചത് .

പോത്തന്‍കോട് നേതാജിപുരത്തെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

also read:സാമ്പത്തിക പ്രതിസന്ധി, ഭാര്യ വാനിനു മുന്നില്‍ ചാടി ജീവനൊടുക്കി, ഭര്‍ത്താവ് തൂങ്ങിമരിച്ചു, ദമ്പതികളുടെ മരണവാര്‍ത്ത കേട്ട് നടുക്കം മാറാതെ നാട്ടുകാര്‍

കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version