പോലീസുദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍, സംസ്ഥാനത്ത് പോലീസ് ആത്മഹത്യ കൂടുന്നു

കൊല്ലം: പോലീസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കണ്ണനല്ലൂരിലാണ് സംഭവം. ചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാഹുല്‍ ഹമീദ് ആണ് മരിച്ചത്.

അമ്പത്തിയൊന്ന് വയസ്സായിരുന്നു. കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശിയാണ് ഷാഹുല്‍ ഹമീദ്. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

also read:വണ്‍ ഡേ..വണ്‍ റുപ്പീ: ആര്‍ദ്രയ്ക്ക് സ്‌നേഹവീടൊരുക്കി സുഹൃത്തുക്കളും അധ്യാപകരും

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 69 പോലീസുകാരാണ് ആത്മഹത്യ ചെയ്തതെന്നാണ് 2023 ല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 ജനുവരി മുതല്‍ 2023 സെപ്തംബര്‍ വരെ 69 പേരാണ് ജീവനൊടുക്കിയത്.

ഇതില്‍ 32 പേര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരാണ്. 16 സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരും 8 ഗ്രേഡ് എസ്‌ഐമാരും ഒരു എസ്എച്ച്ഒയുമാണ്.

Exit mobile version