പ്രാദേശിക തലത്തില്‍ പ്രതിഷേധം തുടരാം, എന്നാല്‍ ദേശീയ തലത്തില്‍ വേണ്ട..!ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ ‘കരിദിന’ ആചരണം തടഞ്ഞ് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. എന്നാല്‍ വിഷയത്തിന്റെ ഗൗരവം രാജ്യവ്യാപകമാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിന്റെ പരിശ്രമം മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി തടഞ്ഞു. കേരളത്തില്‍ ഇന്നലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കരിദിനം പാര്‍ലമെന്റിലും ആചാരിക്കാനായിരുന്നു നേതാക്കളുടെ നീക്കം. ഇതിന്റെ ഭാഗമായി നേതാക്കള്‍ പാര്‍ലമെന്റില്‍ കറുത്ത റിബ്ബണ്‍ വിതരണം ചെയ്തു, എന്നാല്‍ ഈ നീക്കം ശ്രദ്ധയില്‍ പെട്ടതോടെ സോണിയ തടയുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.’ലിംഗ സമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യ’ത്തിനുമൊപ്പമാണ് കോണ്‍ഗ്രസെന്നും സോണിയ പറഞ്ഞു.

അതേസമയം പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായി കേരളത്തില്‍ പ്രതിഷേധം തുടരാം. എന്നാല്‍ ദേശീയ തലത്തില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ എംപിമാര്‍ പ്രതിഷേധിക്കരുതെന്നും സോണിയ പറഞ്ഞു. കേരളത്തില്‍നിന്ന് ഏഴ് എംപിമാരാണ് കോണ്‍ഗ്രസിന് ലോക്‌സഭയിലുള്ളത്. അതേസമയം ദേശീയ തലത്തില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചിട്ടുള്ളത്.

Exit mobile version