പുക ശ്വസിച്ച് ശ്വാസംമുട്ടി, ഇഷ്ടികച്ചൂളയില്‍ കിടന്നുറങ്ങിയ അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, നടുക്കം

റായ്പൂര്‍: ഇഷ്ടികച്ചൂളയില്‍ കിടന്നുറങ്ങിയ അഞ്ച് തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തിസ്ഗഡിലാണ് ദാരുണ സംഭവം. മഹാസാമുണ്ട് ജില്ലക്കാരാണ് മരിച്ച അഞ്ചുപേരും.

അഞ്ചുപേരും ശ്വാസമുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കട്ടചുടുന്ന തീയുടെ പുകയേറ്റാണ് മരണമെന്നും പുക ശ്വസിച്ച ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

also read: കാണാതായിട്ട് രണ്ട് മാസം, 53 കാരിയുടെ മൃതദേഹം അലമാരയിലെ പ്ലാസ്റ്റിക് ബാഗിനുള്ളില്‍, മകള്‍ കസ്റ്റഡിയില്‍

ചുട്ടുവച്ച കട്ടകളുടെ പുറത്ത് കിടന്ന് ഉറങ്ങിയവരാണ് മരിച്ചതെന്നും അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചൂളയിലാണ് അപകടമുണ്ടായതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version