ക്രിസ്തുമതം സ്വീകരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്ന് പരാതി, ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റില്‍

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം ആരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റില്‍. അമ്പത്തിയഞ്ചുകാരനായ പാസ്റ്റര്‍ സന്തോഷ് ജോണും ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്.

ഗാസിയാബാദ് ഇന്ദിരാ പുരത്താണ് സംഭവം. ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നും ക്രിസ്തുമതം സ്വീകരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നും ആരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്കുകയായിരുന്നു.

also read: മകളുടെ നേര്‍ക്ക് ചാടി വീണ് കാട്ടുപന്നി: സ്വന്തം ജീവന്‍ കൊടുത്ത് മകളെ രക്ഷിച്ച് അമ്മ

അതേസമയം ഈ ആരോപണം ജോണിന്റെ സഹായി മീനാക്ഷി സിങ് നിഷേധിച്ചു. ഞായറാഴ്ച ജോണും ഭാര്യയും സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ വന്നു പ്രശ്‌നം ഉണ്ടാക്കുകയും മതപരിവര്‍ത്തനം നടക്കുന്നതായി ആരോപണം ഉന്നയിക്കുകയുമായിരുന്നു എന്ന് മീനാക്ഷി സിങ് പറയുന്നു.

also read: സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയും നര്‍ത്തകിയുമായ ഷീബ ശ്യാമപ്രസാദ് വിടവാങ്ങി

ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു നടപടിയെന്നും മീനാക്ഷി സിങ് ആരോപിച്ചു. ദമ്പതികള്‍ക്കെതിരെ 2021ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Exit mobile version