വിവാഹാഭ്യര്‍ത്ഥന നിരസിച്ചു, കൊടുത്ത പണം തിരികെ ചോദിച്ചു, അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ കുടുംബസുഹൃത്ത് അറസ്റ്റില്‍

ബംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുടുംബസുഹൃത്ത് അറസ്റ്റില്‍. ബംഗളൂരുവിലാണ് സംഭവം. ശാന്തിനഗറിലെ നഞ്ചപ്പ സര്‍ക്കിളിലെ വീട്ടില്‍ അധ്യാപിക കൗസര്‍ മുബീനാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ കുടുംബസുഹൃത്തായ മാണ്ഡ്യ സ്വദേശി നദീം പാഷയെ(35) ആണ് പോലീസ് പിടികൂടിയത്. കൗസര്‍ മുബീന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് നദീം പാഷ. ഇയാള്‍ കൗസര്‍ മുബീനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു.

also read: റെയിൽവേ സ്റ്റേഷനിലെ തിരക്കിൽ ഒറ്റപ്പെട്ടുപോയി; വിഷമിച്ചു നിന്ന 65കാരിയെ കുടുംബത്തിനരികിൽ എത്തിച്ച് മുംബൈ പോലീസ്, കൂപ്പുകൈകളോടെ വയോധിക

എന്നാല്‍ കൗസര്‍ ഇത് നിരസിച്ചു. ഇതിന് പിന്നാലെ തന്റെ കൈയ്യില്‍ നിന്നും വാങ്ങിയ ഒരു ലക്ഷത്തോളം രൂപ നദീമിനോട് തിരികെ തരാന്‍ കൗസര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് നദീമിനെ പ്രകോപിപ്പിച്ചു.തുടര്‍ന്നാണ് പ്രതി ആളില്ലാത്ത സമയം നോക്കി അധ്യാപികയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയതെന്ന് ശാന്തിനഗര്‍ പൊലീസ് പറഞ്ഞു.

also read: സിനിമയെ വെല്ലുന്ന ഫൈറ്റ് സീന്‍! ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ഒറ്റയ്ക്ക് നേരിട്ട് യുവതി, വീഡിയോ വൈറല്‍

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വിവാഹമോചിതയായ ഇവര്‍ വീട്ടില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം. സംഭവം നടക്കുമ്പോള്‍ മകള്‍ സ്‌കൂളിലായിരുന്നു. സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് പൊലീസ് കണ്ടെത്തി.

ഇവരുമായി അടുത്ത ബന്ധമുള്ളയാളാണ് കൊലയാളിയെന്ന നിഗമനത്തില്‍ ഇതോടെ പൊലീസ് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വീട്ടില്‍ സ്ഥിരമായി വന്നിരുന്നവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. നദീം കൗസര്‍ മുബീനെ വിവാഹംകഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് കൗസറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നല്‍കിയിരുന്നു. ഇതിലൂടെയാണ് പൊലീസ് നദീമിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയായിരുന്നു.

Exit mobile version