റെയിൽവേ സ്റ്റേഷനിലെ തിരക്കിൽ ഒറ്റപ്പെട്ടുപോയി; വിഷമിച്ചു നിന്ന 65കാരിയെ കുടുംബത്തിനരികിൽ എത്തിച്ച് മുംബൈ പോലീസ്, കൂപ്പുകൈകളോടെ വയോധിക

Railway Station | Bignewslive

റെയിൽവേ സ്‌റ്റേഷനിലെ തിരക്കിൽ ഒറ്റപ്പെട്ടുപോയ 65കാരിയെ കുടുംബവുമായി ഒന്നിപ്പിച്ചതിന് പിന്നാലെ കൂപ്പുകൈകളോടെ വയോധിക നന്ദി പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് നിറയുന്നത്. ഉത്തർപ്രദേശിലെ ബാന്ദ്ര ടെർമിനസിൽ വെച്ചാണ് വയോധികയ്ക്ക് കുടുംബത്തെ നഷ്ടപെട്ടത്.

സിനിമയെ വെല്ലുന്ന ഫൈറ്റ് സീന്‍! ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ഒറ്റയ്ക്ക് നേരിട്ട് യുവതി, വീഡിയോ വൈറല്‍

വീട്ടുകാരെ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് വിഷമിച്ചാണ് ഇവർ പോലീസിന് അരികിലേയ്ക്ക് എത്തിയത്. വൈകാതെ, പോലീസ് ഉത്തർപ്രദേശിലെ അവളുടെ കുടുംബവുമായി ബന്ധപ്പെടുകയും അവരെ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. വകുപ്പിന്റെ സേവനവും അർപ്പണബോധവും തൊട്ടറിഞ്ഞെന്നും ഇവർ പറയുന്നു. കൂടാതെ തന്നെ സഹായിച്ചതിന് പോലീസിനെ ഉത്തർപ്രദേശിലെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്താണ് ഇവർ മടങ്ങിയത്.

മുംബൈ പൊലീസ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, ഇവർ ഒരു ഉദ്യോഗസ്ഥനോട് കൂപ്പു കൈകളോടെ നന്ദി പ്രകടിപ്പിക്കുന്നത് കാണാം. ‘പൗരന്മാരുടെ ഹൃദയങ്ങളിലേക്കും ഭവനങ്ങളിലേക്കും ഞങ്ങൾ കടന്നുചെല്ലുന്നു. റെയിൽവെ സ്റ്റേഷനിൽ ഒറ്റപെട്ടുപ്പോയ 65 വയസ്സുള്ള സ്ത്രീയെ അവളുടെ കുടുംബവുമായി ഒന്നിപ്പിക്കുന്നു”. എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കിട്ടത്.

Exit mobile version