സാന്താക്ലോസിന്റെ വേഷമണിഞ്ഞെത്തി, സമ്മാനം നല്‍കി ആറുപവന്റെ മാല പൊട്ടിച്ചെടുത്ത് ഓടി കള്ളന്‍

സേലം: ക്രിസ്തുമസ് അടുത്തതിനാല്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും കരോള്‍ സംഘം സജീവമായിക്കൊണ്ടിരിക്കുകയാണ്. സാന്താക്ലോസിന്റെ വേഷത്തിലെത്തി ആളുകളുടെ വിശ്വാസം മുതലെടുത്ത് മോഷണവും തുടങ്ങിയിരിക്കുകയാണ്.

ഇപ്പോഴിതാ സാന്താക്ലോസിന്റെ വേഷമണിഞ്ഞെത്തി ആറുപവന്റെ മാല പൊട്ടിച്ചെടുത്ത് കള്ളന്റെ വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. സേലത്താണ് സംഭവം. പൊന്റാണി (69) എന്നയാളുടെ മാലയാണ് കള്ളന്‍ കൈക്കലാക്കിയത്.

also read; 40 വർഷം മുൻപ് നഷ്ടപ്പെട്ട മോതിരം ആഗ്നസിനെ തേടിയെത്തി; പ്രിയതമന്റെ ഓർമകൾ തിരികെ ലഭിച്ച സന്തോഷത്തിൽ 79കാരി

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. സാന്റയുടെ വേഷത്തിലെത്തിയ കള്ളന്‍ കുട്ടികള്‍ക്കെല്ലാം മിഠായി നല്‍കി പാട്ടും പാടി രസിപ്പിക്കുകയായിരുന്നു. ഇത് കണ്ട് പൊന്റാണിയും സാന്തയെ കാണാനെത്തുകയും മിഠായി വാങ്ങുകയും ചെയ്തു.

also read: 150ഓളം സീറ്റുകള്‍! ചരിത്ര വിജയം നേടി ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; വോട്ട് ചോര്‍ത്തി ആപ്പിന് മുന്നേറ്റം

പെട്ടന്നാണ് സാന്താ വേഷത്തിലെ കള്ളന്‍ മാലപൊട്ടിച്ചുകൊണ്ട് ഓടിയത്. ഇവരുടെ നിലവിളികേട്ട് പ്രദേശവാസികള്‍ ഓടിക്കൂടിയെങ്കിലും കള്ളനെ പിടികൂടാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version