150ഓളം സീറ്റുകള്‍! ചരിത്ര വിജയം നേടി ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; വോട്ട് ചോര്‍ത്തി ആപ്പിന് മുന്നേറ്റം

അഹമ്മദാബാദ്: കഴിഞ്ഞതവണ തട്ടിമുട്ടി ഭരണം പിടിച്ച ബിജെപി ഇത്തവണ എതിരാളികളെ നിഷ്പ്രഭരാക്കി ഗുജറാത്തില്‍ ചരിത്ര വിജയത്തിലേക്ക്. ബി.ജെ.പിക്ക് സമഗ്രാധിപത്യമാണ് വോട്ടെണ്ണലില്‍ കാണാനാവുന്നത്.

നിലവില്‍ 150 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. തുടര്‍ച്ചയായി ഏഴാം തവണ ഭരണത്തിലേക്ക് നടന്നടുക്കുകയാണ് ബിജെപി.

അതേസമയം, കോണ്‍ഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങുന്നത്. കേവലം 40 സീറ്റുകളില്‍ താഴെ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

എന്നാല്‍ ആം ആദ്മി പാര്‍ട്ടി ഗുജറാത്തിലേക്കുള്ള വരവ് അറിയിച്ചു കഴിഞ്ഞിരിക്കുകയാണ്. പത്തോളം സീറ്റുകളിലാണ് ആപ്പിന്റെ മുന്നേറ്റം. കോണ്‍ഗ്രസ് വോട്ടുകള്‍ ആപ്പ് സ്വന്തമാക്കിയെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.

ഇതിനു മുന്‍പ് 2002-ലാണ് ബിജെപി ഗുജറാത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം നേടി അധികാരത്തിലേറിയത്. ഗുജറാത്ത് കലാപത്തിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പില്‍ 127 സീറ്റുകള്‍ നേടിയായിരുന്നു വിജയം. 1985ല്‍ 149 സീറ്റ് നേടി ഭരണം പിടിച്ച കോണ്‍ഗ്രസിന്റെ ചരിത്ര വിജയത്തെ തിരുത്തുന്ന വിജയമാണ് ഇത്തവണ ബിജെപി കാഴ്ച വെയ്ക്കുന്നത്.നിലവില്‍ 150ലേറെ സീറ്റുകളിലെ ലീഡ് റെക്കോര്‍ഡ് ഭേദിക്കുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

also read-ആവേശത്തിൽ ബിജെപി, കോൺഗ്രസ് തകരുമോ..? ഗുജറാത്തിലും ഹിമാചലിലും വിധിയെഴുത്ത് ഇന്ന്

അതേസമയം, 1990-ന് ശേഷം കോണ്‍ഗ്രസ് ഗുജറാത്തില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനം നടത്തിയ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിഴല്‍ പോലുമാകാന്‍ ഇത്തവണ കോണ്‍ഗ്രസിനാകുന്നില്ല. അന്ന് 99 സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തിയെങ്കിലും 78 സീറ്റ് നേടി കനത്ത പോരാട്ടമാണ് കോണ#്ഗ്രസ് കാഴ്ചവെച്ചത്.

Exit mobile version