യുപി മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടിസ്ഥാപകനുമായ മുലായം സിങ് യാദവ് വിടവാങ്ങി

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സ്വാധീന ശക്തിയായിരുന്ന സമാജ് വാദി പാര്‍ട്ടി സ്ഥാപകനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയു ായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മകനും നിലവിലെ എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണം വിവരം പുറത്തുവിട്ടത്. 82-കാരനായ മുലായം സിങ് യാദവ് അനാരോഗ്യത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ആരോഗ്യനില കൂടുതല്‍ വഷളായതോടെ കഴിഞ്ഞ ആഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. 1989 വരെ ഭരണം കൈയ്യാളിയിരുന്ന കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് മുലായം സിങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്.

also read- ട്യൂഷന്‍ കഴിഞ്ഞ് വന്ന മകന്‍ കണ്ടത് ജീവശ്വാസത്തിനായി പിടയുന്ന അച്ഛനേയും അമ്മയേയും; ദാരുണ സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ ദേവാനന്ദും അക്ഷരയും

പിന്നീട് കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ ഭരണം നേടാനായിട്ടില്ല. 1989 മുതല്‍ 2007 വരെ മൂന്ന് തവണകളായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി.

Exit mobile version