ആർഎസ്എസ് നേതാവിനെ ഹണി ട്രാപ്പിൽ കുടുക്കി; തട്ടിയത് അരക്കോടി; മനുഷ്യാവകാശ പ്രവർത്തക അറസ്റ്റിൽ

മാണ്ഡ്യ: ആർഎസ്എസ് നേതാവിനെ ഹണി ട്രാപ്പിൽ കുടുക്കി അൻപതു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മനുഷ്യാവകാശ പ്രവർത്തക അറസ്റ്റിൽ. ആർഎസ്എസ് നേതാവ് നിദ്ദോഡി ജഗന്നാഥ ഷെട്ടിയെ തട്ടിപ്പിന് ഇരയാക്കിയ സംഭവത്തിലാണ് സൽമ ബാനു വിനെയാണ് കർണാടക പോലീസ് അറസ്റ്റ് ചെയ്തത്.

ദക്ഷിണ കന്നട ജില്ലയിലെ ആർഎസ്എസ് നേതാവും സ്വർണ വ്യാപാരിയുമായ ഷെട്ടിയെ ഹോട്ടൽ മുറിയിൽ എത്തിച്ച് ചിത്രങ്ങൾ പകർത്തിയാണ് പണം തട്ടിയത്. മാണ്ഡ്യയിൽ നിന്നു മൈസൂരുവിലേക്കു ലിഫ്റ്റ് ഓഫർ ചെയ്താണ് സംഘം ഷെട്ടിയെ കുരുക്കിയതെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവർക്കായി തിരിച്ചിൽ ശക്തമാക്കിയതായി പോലീസ് പറഞ്ഞു.

ALSO READ- കുപ്പിവെള്ള ടാങ്കിനുള്ളില്‍ തല കുടുങ്ങി; തെരുവുനായയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന

കാറിൽ നാലു പേരാണ് ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ഹോട്ടൽ മുറിയിൽ എത്തിച്ച ഷെട്ടിയുടെ ചിത്രങ്ങളും വിഡിയോയും പകർത്തി. നാലു കോടി രൂപയാണ് ചിത്രങ്ങൾ പരസ്യമാക്കാതിരിക്കാൻ സംഘം ആവശ്യപ്പെട്ടത്. ഇതോടെ ഷെട്ടി ഇവർക്ക് അൻപതു ലക്ഷം നൽകി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ പൊലീസിനെ സമീപിക്കുകയായിരുന്നു.

Exit mobile version