ലൈംഗിക തൊഴിലാളിയാക്കി മാറ്റിയ സ്ത്രീകളോട് പ്രതികാരം; കൊലപ്പെടുത്തി തലയറുത്ത് യുവതിയും കാമുകനും; മൂന്ന് കൊലപാതകത്തിന് ഒടുവിൽ പിടിയിൽ

ബംഗളൂരു: തന്നെ ലൈംഗിക തൊഴിലിലേക്ക് തള്ളിവിട്ടതിന് കാരണക്കാരായ സ്ത്രീകളെ കൊലപ്പെടുത്താനായി ഇറങ്ങിത്തിരിച്ച യുവതിയും കാമുകനും പിടിയിൽ. കർണാടകയിലാണ് സംഭവം. മൂന്നു സ്ത്രീകളെ കൊലപ്പെടുത്തുകയും മൃതദേഹാവശിഷ്ടങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ രാമനഗരയിലെ കുഡുർ സ്വദേശി ടി സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരെയാണ് ശ്രീരംഗപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ ഏഴിന് കർണാടക മാണ്ഡ്യയിലെ അരകെരെ, കെ ബെട്ടനഹള്ളി എന്നിവിടങ്ങളിൽ രണ്ടു സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. കൊല്ലപ്പെട്ടവരുടെ കുടുംബവുമായി പ്രതികൾ അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾ പോലും ഇവരെ സംശയിച്ചിരുന്നില്ല.

പിന്നീട്, മൃതദേഹങ്ങൾ ലൈംഗികത്തൊഴിലാളികളായ ചാമരാജനഗർ സ്വദേശിനി സിദ്ധമ്മ, ചിത്രദുർഗ സ്വദേശിനി പാർവതി എന്നിവരുടെതാണെന്നു പോലീസ് സ്ഥിരീകരിച്ചു. പിന്നാലെ, ബംഗളൂരുവിലെ അഡുഗോഡിയിൽ കുമുദയെന്ന സ്ത്രീയെയും ഇരുവരും കൊലപ്പെടുത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. വീട്ടിലേക്ക് വിളിച്ചുവരുത്തിയ സ്ത്രീകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തലയറുത്ത് ഉപേക്ഷിക്കുന്നതായിരുന്നു ഇവരുടെ രീതി.

ALSO READ- ഭാര്യ രഞ്ജിന് അധ്യാപികയായി കാണാൻ ഏറെ കൊതിച്ചു; പരീക്ഷാഫലം വരും മുൻപെ കുടുംബത്തെ തേടിയെത്തിയത് സൈനികനായ ബിജുവിന്റെ മരണവാർത്ത

ബെംഗളൂരുവിലെ പീനിയയിലെ നിർമാണ കമ്പനിയിൽ തൊഴിലാളിയാണ് സിദ്ധലിംഗപ്പ. ഇവിടെ വെച്ചാണ് ചന്ദ്രകലയുമായി പരിചയത്തിലാകുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപ് വരെ ലൈംഗികത്തൊഴിലാളിയായി ചന്ദ്രകല പ്രവർത്തിച്ചിരുന്നു. ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ട സ്ത്രീകളെ കൊലപ്പെടുത്തണമെന്ന് ചന്ദ്രകല ആഗ്രഹിച്ചിരുന്നു. ഇതോടെയാണ് സിദ്ധലിംഗപ്പയുമായി ചേർന്ന് പദ്ധതി തയ്യാറാക്കിയത്.

ALSO READ- പ്രണയത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ല; ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായ മകളെ കൊല്ലാൻ ക്വട്ടേഷൻ നൽകി പിതാവ്; അറസ്റ്റിൽ

ലൈംഗികത്തൊഴിലാളിയായിരുന്ന ചന്ദ്രകലയുമായി കൊല്ലപ്പെട്ട സ്ത്രീകൾക്ക് നല്ല അടുപ്പമായിരുന്നു. ഇവരെ കൊലപ്പെടുത്തിയ അതേമാതൃകയിൽ അഞ്ചു സ്ത്രീകളെ കൂടി വകവരുത്താൻ പ്രതികൾ തീരുമാനിച്ചിരുന്നു. നാലാമത്തെ കൊലപാതകത്തിനായി തയാറെടുക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയതെന്നു ദക്ഷിണാ മേഖല ഐജിപി പ്രവീൺ മധുകർ പവാർ മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version