കാണാതായ ബംഗ്ലാദേശ് എംപിയെ കൊൽക്കത്തയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൂന്നുപേർ കസ്റ്റഡിയിൽ

കൊൽക്കത്ത: ഇന്ത്യയിൽ വെച്ച് കാണാതായ ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനറിനെ കൊൽക്കത്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നാണ് നിനരം. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തതായി ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ പറഞ്ഞു.

കുറ്റകൃത്യത്തിൽ പങ്കെടുത്തവരെല്ലാം ബംഗ്ലാദേശ് പൗരന്മാരാണെന്നും ഇതൊരു ആസൂത്രിത കൊലപാതകമാണെന്നും മന്ത്രി പറഞ്ഞു അൻവാറുൾ അസിമിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അനുശോചിച്ചു. മെയ് 12നായിരുന്നു അൻവാറുൾ അസിം ഇന്ത്യയിലേക്കെത്തിയത്.

also read-പ്രണയിച്ച് വിവാഹം ചെയ്തു; സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃമാതാവും സഹോദരനും’ യുവതിയും കുഞ്ഞും കായലിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റ്

വ്യക്തിപരമായ കാര്യങ്ങൾക്കായി ഇന്ത്യയിലെത്തിയതായിരുന്നു എംപി. പിന്നാലെ മെയ് 18 മുതൽ അദ്ദേഹത്തെ കാണായിരുന്നു. തുടർന്ന് കൊൽക്കത്ത ബാരാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Exit mobile version