മധ്യപ്രദേശില്‍ ട്രെയിനില്‍ വന്‍ തീപ്പിടുത്തം: നാല് ബോഗികള്‍ പൂര്‍ണമായി കത്തി നശിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറീനയില്‍ ട്രെയിനില്‍ വന്‍ തീപ്പിടുത്തം. ദുര്‍ഗ് – ഉദയ്പൂര്‍ എക്‌സ്പ്രസിന്റെ നാല് ബോഗികളിലാണ് തീപ്പിടുത്തമുണ്ടായത്. മധ്യപ്രദേശിലെ മൊറീന സ്റ്റേഷനില്‍ വെച്ചാണ് തീപ്പിടുത്തമുണ്ടായത്.

എസി കോച്ചുകളിലേക്കാണ് തീപടര്‍ന്നത്. നാല് ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.


ട്രെയിന്‍ മൊറീന സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. എങ്ങനെയാണ് തീപടര്‍ന്നതെന്നതില്‍ വ്യക്തതയില്ല. തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.

Exit mobile version