ആഡംബര ജീവിതത്തിന് മാല പൊട്ടിയ്ക്കാനിറങ്ങി: എംബിഎ ബിരുദധാരികള്‍ പോലീസ് പിടിയില്‍

ഹൈദരാബാദ്: ആഡംബര ജീവിതം നയിക്കാന്‍ പണം കണ്ടെത്താനായി മാല മോഷ്ടിച്ച എംബിഎ ബിരുദധാരികള്‍ പിടിയില്‍. ഞായറാഴ്ച പോലീസ് പരിശോധനയ്ക്കിടെയാണ് എംബിഎ ബിരുദധാരികളായ രണ്ട് പേര്‍ പോലീസ് പിടിയിലായത്.

ഇവരില്‍ നിന്ന് മൂന്ന് സ്വര്‍ണ ചെയിനുകളും രണ്ട് ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. വാറങ്കല്‍ ജില്ലയില്‍ നടന്ന പോലീസ് പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. എംബിഎ ബിരുദധാരികളായ യുവാക്കളില്‍ ഒരാള്‍ മെഡിക്കല്‍ റെപ്രസന്‍ന്റേറ്റീവും രണ്ടാമത്തെയാള്‍ പാന്‍ ഷോപ്പ് നടത്തിവരികയുമായിരുന്നു. വാഹനപരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.

യുവാക്കളായ ഇരുവരും ആഡംബര ജീവിതം നയിക്കുന്നതിനായാണ് മാലപൊട്ടിക്കാനിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ കറങ്ങിനടന്ന് ആളില്ലാത്ത സ്ഥലത്തുവച്ച് സ്ത്രീകളുടെ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു ഇവരുടെ രീതിയെന്നും പോലീസ് പറഞ്ഞു.

Exit mobile version